ahana

ജീവിതത്തിൽ ഏറെ ടെൻഷനടിച്ച ഒരു സമയത്തെ കുറിച്ച് നടി അഹാന തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂബാ ഡൈവിംഗിന് ഒരുങ്ങുന്ന നിമിഷം ശരിക്കും പേടിച്ചെന്നും അതിനെ അതിജീവിച്ചതെങ്ങനെ എന്നുമൊക്കെയാണ് താരം പറയുന്നത്.

'കടലിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പുള്ള കുറച്ച് നിമിഷങ്ങൾ. സത്യസന്ധമായി പറഞ്ഞാൽ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മരിക്കാനാണോ ഞാൻ കാശുകൊടുത്തതെന്ന് ചിന്തിച്ചുകൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അത്. പക്ഷേ പേടിച്ച് പിൻമാറിയാൽ ജീവിതത്തിൽ വരാൻ പോകുന്ന പല തീരുമാനങ്ങളേയും ആ തീരുമാനം ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് പേടിയൊന്നും വകവെയ്‌ക്കാതെ 36 അടി താ‌ഴ്ചയിലേക്ക് ചാടാൻ തീരുമാനിച്ചത്. വിജയം ഭയത്തിന് അതീതമാണ്. " ഇതായിരുന്നു അഹാനയുടെ വാക്കുകൾ.