മുംബയ് : ഐ.പി.എല്ലിന് ശേഷം നിശ്ചയിച്ചിരിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാൻ ഒരാഴ്ചയ്ക്കകം സെലക്ഷൻ കമ്മറ്റി ചേരുമെന്ന് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.രണ്ടര മാസത്തോളം നീളുന്ന പര്യടനത്തിൽ ഇന്ത്യ ടെസ്റ്റ്,വൺഡേ,ട്വന്റി-20 ഫോർമാറ്റുകളിൽ പരമ്പരകൾ കളിക്കുന്നുണ്ട്. പര്യടനത്തിന്റെ അന്തിമ ഫിക്സ്ചർ തയ്യാറായിട്ടില്ല. ആസ്ട്രേലിയയിൽ എത്തുന്ന ടീം 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നതിനാൽ നവംബർ 12നെങ്കിലും യാത്ര തിരിക്കണമെന്നാണ് സൂചന.