ലാഹോർ : അടുത്ത മാസം സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന ഏകദിന,ട്വന്റി-20 പരമ്പരകൾക്കുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് മുൻ നായകരായ സർഫ്രാസ് അഹമ്മദിനെയും ഷൊയ്ബ് മാലിക്കിനെയും പേസർ മുഹമ്മദ് ആമിറിനെയും ഒഴിവാക്കി. 20കാരനായ ബാറ്റ്സ്മാൻ അബ്ദുള്ള ഷഫീഖാണ് ടീമിലെ പുതുമുഖം.