
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശമ്പളം കുറവാണെന്ന കാരണത്താലാണ് ബോറിസ് രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്.
ആറ് മാസത്തിനുള്ളിൽ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുൻപ് ബോറിസ് ടെലിഗ്രാഫിൽ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.ആറ് മക്കളാണ് ജോൺസണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.