enquiry-against-press

ബാങ്കോക്ക്: രാജ്യത്ത് തുടരുന്ന ജാനാധിപത്യ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ തായ്ലാൻഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. നാല് സ്വതന്ത്ര മാദ്ധ്യമ സ്ഥാപനങ്ങളെക്കുറിച്ചും പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഒരു ഗ്രൂപ്പിനെക്കുറിച്ചും പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ രേഖകളടക്കം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് രാജ്യസുരക്ഷയെയും ക്രമസമാധാന നിലയെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രസ്തുത മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായാണ് അന്വേഷണം സംബന്ധിച്ച പൊലീസിന്റെ രേഖയിൽ പറയുന്നത്. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് പറഞ്ഞ പൊലീസ് കൂടുതൽ പ്രതികരണത്തിന് തയാറായിട്ടില്ല.