
കൊച്ചി : ആസ്ട്രേലിയൻ ഫോർവേഡ് യോർദാൻ മുറെ ഐ.എസ്.എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സിലേക്ക് എത്താനൊരുങ്ങുന്നു.25കാരനായ യോർദാൻ ആസ്ട്രേലിയൻ ലീഗിലെ തന്റെ ക്ളബ് സെൻട്രൽ കോസ്റ്റ് മാരിനേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചു.2018ൽ മാരിനേഴ്സിലേക്കെത്തിയ താരം 41 മത്സരങ്ങളിൽ നിന്ന് ഏഴുഗോളുകളാണ്നേടിയത്.
ഈ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ ആറാമത്തെ വിദേശ താരമാകും യോർദാൻ.ഫക്കുൻഡോ പെരേര,വിസൻഷ്യോ ഗോമസ്,ഗാരി ഹൂപ്പർ,കോസ്റ്റ നമൊൻസു എന്നിവരെയാണ് നേരത്തേ കൊണ്ടുവന്നത്. സിഡോഞ്ചയെ നിലനിറുത്തിയിട്ടുമുണ്ട്.