milk-with-honey

പാലിന്റെയും തേനിന്റെയും ഗുണങ്ങൾ നമുക്കറിയാം. എന്നാൽ ഇവ രണ്ടും ചേരുമ്പോഴുള്ള ഗുണത്തെപ്പറ്റി അറിയാമോ? എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് ഫലപ്രദമാണ് ഈ മിശ്രിതം. മികച്ച ദഹനത്തിനും സഹായിക്കുന്നു. ദിവസം മുഴുവൻ ഊർജവും ഉന്മേഷവും ഉണ്ടാകാൻ രാവിലെ ഒരു ഗ്ലാസ് പാലിൽ തേൻ ചേർത്ത് കഴിക്കുന്നത് സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. ഉറക്കമില്ലായ്‌മ പരിഹരിക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും പാൽ തേൻ മിശ്രിതം ഫലപ്രദമാണ്. മാനസിക സമ്മർദ്ദം അകറ്റുന്ന സെറാട്ടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാനും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കാനും സഹായിക്കുന്നു. വയറിലെ അണുബാധയെ പ്രതിരോധിക്കാനും പാലും തേനും ചേർത്ത മിശ്രിതത്തിനു സാധിക്കും. കുട്ടികളിൽ ശ്രദ്ധയും ഏകാഗ്രതയും കായികശക്തിയും മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും പാലിൽ തേൻ ചേർത്ത് കഴിക്കാം.