vodafone-idea

ദിവസവും ഉപയോഗിക്കാനുള്ള ഡാറ്റ പൂര്‍ണമായും നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനി ഡാറ്റ ഉപയോഗശൂന്യമായി പോകും എന്ന പേടി വേണ്ട. വോഡാഫോണും ഐഡിയയും കൂടിച്ചേര്‍ന്ന പുതിയ കമ്പനി വിഐ വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം അവതരിപ്പിച്ചു.

നിങ്ങളുടെ ദിവസവും ഉപയോഗിക്കാവുന്ന ഫോണ്‍ ഡാറ്റ ലിമിറ്റ് 3 ജിബി ആണെന്ന് കരുതുക. നിങ്ങള്‍ മൂന്ന് ജിബി ഉപയോഗിച്ചില്ലെങ്കില്‍ ബാക്കിയുള്ളത് നഷ്ടപ്പെടും. അടുത്ത ദിവസം വീണ്ടും 3 ജിബി ഡാറ്റ സെറ്റ് ആവും എന്നതാണ് ഇപ്പോഴുള്ള രീതി. അതെ സമയം വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം ഒരാഴ്ചയിലെ ഓരോ ദിവസവവും ബാക്കി വരുന്ന ഡാറ്റ ഒന്നിച്ചു ആ ആഴ്ചയുടെ അവസാനം ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

അവധി ദിവസം ഒരു സിനിമ കാണണോ, ഒരു കായിക മത്സരമോ ഇന്റര്‍നെറ്റ് തീര്‍ന്നുപോകുമോ എന്ന പേടിയില്ലാതെ കാണാന്‍ വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം അവസരമൊരുക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 249 രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്കുള്ള എല്ലാ റീചാര്‍ജുകള്‍ക്കും വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം ലഭ്യമാണ് എന്ന് വിഐ വ്യക്തമാക്കി. വിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്കുള്ള പുത്തന്‍ ഓഫര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2,595 രൂപ വരെയുള്ള ഏറെക്കുറെ എല്ലാ റീചാര്‍ജുകള്‍ക്കും വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം ഒരുക്കിയിട്ടുണ്ട്.


249, 399, 599 രൂപയുടെ റീചാര്‍ജുകളില്‍ വീക്കെന്‍ഡ് റോള്‍ഓവര്‍ സ്‌കീം കൂടാതെ 5 ജിബി കൂടുതല്‍ ഡാറ്റ ലഭ്യമാണ്. വിഐ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോഴാണ് ഈ ഓഫര്‍. അതെ സമയവും 595, 795, 2,595 രൂപയുടെ റീചാര്‍ജുകള്‍ക്കൊപ്പം വീക്കെന്‍ഡ് റോള്‍ഓവര്‍ ഓഫറും സീ5 പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. അതേസമയം, ഒരു വാരാന്ത്യത്തിലേക്ക് ലഭിക്കുന്ന ഡാറ്റ അടുത്ത വാരാന്ത്യത്തിലേക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതിനെപ്പറ്റി വിഐ വിശദീകരണം നല്‍കിയിട്ടില്ല.