son

നീണ്ട രണ്ടര വർഷം സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച് അമ്മ. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ ബ്രിട്ട്നി റൗളൂ എന്ന 34കാരിയാണ് തന്റെ മകനെ 2018 മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്നും ബ്രിട്ട്നി മകനെ താക്കീത് ചെയ്തിരുന്നു. ആറാം ഗ്രെയ്‌ഡിൽ പഠിക്കുന്ന കുട്ടിക്ക് 12 വയസാണ് പ്രായം.

സംഭവത്തിൽ ബ്രിട്ട്നി അറസ്റ്റിലായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു. ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിശ്വസിക്കാനാകുന്ന ഒരാളോട് കുട്ടി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞത്.

ഇയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതിന് ശേഷം ബ്രിട്ട്നിയെ അറസ്റ്റ് ചെയ്‌തെങ്കിലും തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണുണ്ടായത്. ഒടുവിൽ ചോദ്യം ചെയ്യലിന് ശേഷം മകനെ താൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇവർ സമ്മതിച്ചു. ബ്രിട്ട്നി നിലവിൽ ജയിലിലാണ്.

;