
സൽമോണെല്ല ടൈഫി എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ടൈഫോയ്‌ഡ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഇതുണ്ടാകാം. ശക്തമായ പനി, തലവേദന, വയറിളക്കം, ജലദോഷം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ടൈഫോയ്ഡ് ഉള്ളപ്പോൾ മാതൃകാ ഭക്ഷണം കഴിക്കുന്നത് വേഗം സുഖം പ്രാപിക്കാൻ സഹായിക്കും. ശരീരത്തിലെ നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.
ഭാരം കുറയാൻ സാദ്ധ്യതയുള്ളതിനാൽ ധാരാളം കലോറിയുള്ള ഭക്ഷണവും കാർബോഹൈഡ്രേറ്റ്, ഒമേഗാ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ഭക്ഷണവും കഴിക്കുക. പാലുത്പ്പന്നങ്ങൾ, വേവിച്ച മുട്ട, പയറുവർഗങ്ങൾ, തൈര്, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയവയും ഉൾപ്പെടുത്തുക. ഉള്ളി, വെളുത്തുള്ളി തുടങ്ങി ശക്തമായ ഗന്ധമുള്ള ഭക്ഷണങ്ങളും ദഹനപ്രശ്‌നവും ഗ്യാസ്‌ട്രബിളും ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മുളക്, മസാലകൾ എന്നിവയും ഒഴിവാക്കുക.