
മലയാളികളുടെ പ്രിയ നടൻ സൗബിൻ ഷാഹിറിന്റെ ഭാര്യ ജാമിയ സഹീറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
‘കണ്ടം ബച്ച കോട്ട്' വന്നപ്പോൾ മലയാള സിനിമ കളർ ആയി. ‘ജാമു’ വന്നപ്പോൾ എന്റെ ജീവിതവും കളർ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ. ജന്മദിനാശംസകൾ ജാമൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സൗബിൻ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്.
സിനിമ ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിലുംകുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട് സൗബിൻ. തന്റെ കുടുംബ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.