covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,06,29,815 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,22,734 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. യു.എസിൽ രോഗബാധിതരുടെ എണ്ണം 84 ലക്ഷം പിന്നിട്ടു. 2,25,198 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം അമ്പത്തി നാല് ലക്ഷം കടന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞദിവസം 55,722​ ​പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇ​തു​വ​രെ​ 66​ ​ല​ക്ഷ​ത്തി​ലേ​റെ പേർ ​രോ​ഗ​മു​ക്ത​രാ​യി.​ ​ദേ​ശീ​യ​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 88.26​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.നി​ല​വി​ൽ​ 7,72,055​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഇ​ത് ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ 10.23​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ക​ർ​ണാ​ട​ക,​ ​കേ​ര​ളം​ ​എ​ന്നീ​ ​മൂ​ന്നു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​രോഗികളുള്ളത്.


രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 52 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,54,226 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 46,81,659 ആയി. യു.എ.ഇയില്‍ കഴിഞ്ഞദിവസം 915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1295 പേര്‍ രോഗമുക്തരാവുകയും ചെയ്തു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗ വ്യാപനം ആയിരത്തിന് മുകളിലായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,16,517 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.