
കൊച്ചി:അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഐ സി യുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചിലർ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തിയത്. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.