accident

തിരുവനന്തപുരം : പ്രതിഷേധ ധർണയിൽ പങ്കെടുക്കാൻ പോയവഴിയാണ് കോവളം എം എൽ എ എം. വിൻസെന്റ് മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ട കാർ കാണുന്നത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയ എം എൽ എ അപകടത്തിൽ പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. വില്ലിക്കുളത്ത് കാറപകടത്തിൽ പരിക്കേറ്റവരെയാണ് എം എൽ എയുടെ ഇടപെടലിൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനായത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.

വില്ലിക്കുളം സ്വദേശി പനവിള സുരേന്ദ്രൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന മകൾ മിനിമോൾ, ചെറുമകൾ എന്നിവർക്കും പരിക്കേറ്റു. തുടർന്ന് മറ്റൊരു ബൈക്കിലാണ് എം.എൽ.എ ധർണയിൽ പങ്കെടുക്കാൻ പോയത്.