pinarayi-vijayan

സംസ്ഥാന സർക്കാർ മനപൂർവ്വം കൊവിഡ് പരിശോധന കുറയ്‌ക്കുകയാണെന്ന് ആരോപിച്ച് വി.ഡി സതീശൻ എം.എൽ.എയുടെ ഫേസ്‌ബുക്ക് കുറിപ്പ്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറച്ചുകാട്ടാനാണോ പരിശോധനകളുടെ എണ്ണം കുറയ്‌ക്കുന്നത് എന്നാണ് എം.എൽ.എയുടെ ചോദ്യം. പ്രതിപക്ഷ സമരം തുടങ്ങിയാൽ മാത്രമേ ടെസ്റ്റുകൾ വർദ്ധിപ്പിക്കൂവെന്ന് രാഷ്ട്രീയ തീരുമാനം വല്ലതും എടുത്തിട്ടുണ്ടോയന്നും വി.ഡി സതീശൻ ചോദിക്കുന്നു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്തിനാണ് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നത്?

പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറച്ചു കാട്ടാനാണോ?

എല്ലാ ആരോഗ്യ വിദഗ്ദരും ഒരു പോലെ പറഞ്ഞിട്ടും സർക്കാർ മനപൂർവ്വമായി ടെസ്റ്റുകളുടെ എണ്ണം കുറക്കുകയാണ്. പ്രതിപക്ഷം സമരം തുടങ്ങിയാൽ മാത്രമേ ടെസ്റ്റുകൾ വർദ്ധിപ്പിക്കൂ എന്ന് രാഷ്ട്രീയ തീരുമാനം വല്ലതും എടുത്തിട്ടുണ്ടോ?

എന്തിനാണ് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നത്?
പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറച്ചു കാട്ടാനാണോ?
എല്ലാ ആരോഗ്യ...

Posted by V D Satheesan on Monday, October 19, 2020