prithviraj

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും. കൊവിഡ് ബാധിച്ച വിവരം നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

Hello everyone!
I’ve been shooting for Dijo Jose Anthony’s “Jana Gana Mana” since the 7th of October. We had strict...

Posted by Prithviraj Sukumaran on Tuesday, October 20, 2020

പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു.