vijay

ചെന്നൈ: നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രവും ട്വിറ്ററിൽ പ്രചരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പരാതിയെത്തുടർന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ട് ബ്ളോക്ക്ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഭീഷണി മുഴക്കിയ ആകെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ചില തമിഴ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മു​ര​ളീ​ധ​ര​ന്റെ​ ​ജീ​വി​തം​ ​പ്ര​മേ​യ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ 800​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നിന്ന് വിജയ് സേതുപതി പിന്മാറിയിരുന്നു. ​ ​ത​മി​ഴ്നാ​ട്ടു​കാ​രു​ടെ ​വ​ൻ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​താ​ര​ത്തി​ന്റെ​ ​പി​ൻ​മാ​റ്റം.​ ​ശ്രീ​ല​ങ്ക​യി​ലെ​ ​ത​മി​ഴ് ​വം​ശ​ജ​രു​ടെ​ ​കൂ​ട്ട​ക്കൊ​ല​യെ​ ​മു​ര​ളീ​ധ​ര​ൻ​ ​ന്യാ​യീ​ക​രി​ച്ചു​വെ​ന്നും​ ​മ​ഹീ​ന്ദ​ ​ര​ജ​പ​ക്സെ​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചു​വെ​ന്നും​ ​ആ​രോ​പി​ച്ചാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​യോട് ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​ആ​രാ​ധ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​

വി​മ​ർ​ശ​നം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​മു​ര​ളീ​ധ​ര​ൻ​ ​ത​ന്നെ​ ​വി​ജ​യ് ​സേ​തു​പ​തി​യോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രേ.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​എ​ട്ടി​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തെ​ത്തി​യ​ത്.​ ​അ​ന്നു​ ​മു​ത​ൽ​ ​വി​മ​ർ​ശ​ന​വും​ ​ഉ​യ​ർ​ന്നു.​ ​ട്വി​റ്റ​റി​ൽ​ ​ഷെ​യിം​ ​ഓ​ൺ​ ​വി​ജ​യ് ​സേ​തു​പ​തി​യെ​ന്ന​ ​ഹാ​ഷ് ​ടാ​ഗ് ​തു​ട​ങ്ങി.​ ​പി​റ​കെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​സം​ഭ​വം​ ​ഏ​റ്റെ​ടു​ത്തു.​

​മു​തി​ർ​ന്ന​ ​സം​വി​ധാ​യ​ക​ൻ​ ​ഭാ​ര​തി​ ​രാ​ജ​ ​അ​ട​ക്ക​മു​ള്ള​വ​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​തി​ർ​പ്പ് ​പ്ര​ക​ടി​പ്പി​ച്ച് ​പ​ര​സ്യ​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​ ​സ​ർ​ക്കാ​രും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തോ​ടെ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​