
തെലുങ്കിൽ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി എെ. വി ശശിയുടെ മകൻ അനി എെ.വി ശശി. പ്രിയദർശന്റെ അസോസിയേറ്റായി പ്രവർത്തിച്ചു വരുന്ന അനിയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവ്. നിന്നില നിന്നില എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോൻ, റിതുവർമ , അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. റൊമാന്റിക് കോമഡി എന്റർടെയ് നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും താരങ്ങളാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സിനിമയുടെ തിരക്കഥയും അനി തന്നെയാണ്. സംഗീതം രാകേഷ് മുരുകേശൻ.