amithabh-bacchan

കുട്ടികൾ പാട്ടുപാടുന്നതിന്റെയും, ഡാൻസുകളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ഹാർമോണിയത്തിന് മുന്നിൽ ഇരിക്കുന്ന ഒരാളും, ചെറിയ ഒരു കുട്ടിയുമാണ് നാല് മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. അയാൾ കുട്ടിയെ ശാസ്ത്രീയ സംഗീതം പരീശിലിപ്പിക്കുകയാണ്. മുതിർന്ന വ്യക്തി പാടുന്നത് കുട്ടി മനോഹരമായി ആവർത്തിക്കുകയാണ് ചെയ്യുന്നത്.

മണിക്കൂറുകൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.'ക്യൂട്ട് വോയിസ്', 'നന്നായി പാടി' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.