accident

മഴക്കാലമായാൽ ഇരുചക്രത്തിൽ യാത്ര ചെയ്യുന്നവർക്ക് അപകട സാദ്ധ്യത വളരെ കൂടുതലാണ്. മിനുമിനുസമുള്ള റോഡിൽ നനവ് കൂടിയാൽ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യാനാവില്ല എന്നതാണ് കാരണം. കോതമംഗലത്ത് നടുറോഡിൽ തെന്നിവീഴുന്ന ബൈക്ക് യാത്രികൻ പിന്നാലെ വന്ന സ്വകാര്യ ബസിന്റെ ഡ്രൈവറുടെ മനസാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി മാറുകയാണ്.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റി ബ്രേക്കിടുകയായിരുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ തെന്നി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ പുറകുഭാഗം ബൈക്കിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നുമില്ല. ബസ് ഡ്രൈവറുടെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാകാൻ കാരണം എന്ന് വീഡിയോയിൽ വ്യക്തമാണ്.