save-the-date

ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വിവാദങ്ങൾ വീണ്ടും. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിട്ടത് . എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ചിത്രങ്ങള്‍ വന്‍വിവാദമായി മാറിയിരുന്നു.

അതിനെ അംഗീകരിച്ച് ചിലരെത്തിയപ്പോൾ കേരളത്തിന്റെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല ഇത്തരം ചിത്രങ്ങളെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഒടുവിൽ വിഷയത്തില്‍ പ്രതികരണവുമായി ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ലെന്നായിരുന്നു ഋഷിയുടെ അഭിപ്രായം.

ഇപ്പോഴിതാ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പിക്‌സല്‍ 9 വിശ്വല്‍ മീഡിയയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. തലശ്ശേരി ധര്‍മ്മടം ബീച്ചിൽ നടത്തിയ ഈ ഫോട്ടോഷൂട്ട് മീത്- റിതുശ ദമ്പതികളുടെതാണ്..ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.

save-the-date

save-the-date