suraj-

കൊവിഡ് സ്ഥിരീകരിച്ച നടൻ പൃഥ്വിരാജുമായും സംവിധായകൻ ഡിജോ ജോസ് ആന്റണിയുമായും സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും 'ജനഗണമന' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്. കഴി​ഞ്ഞ മേയി​ൽ കൊവി​ഡ് ബാധി​തനായ പ്രതി​യെ അറസ്റ്റു ചെയ്ത സി​ ഐയ്ക്കൊപ്പം വേദി​ പങ്കി​ട്ടതി​നെത്തുടർന്ന് സുരാജ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു.

ഇന്നാണ് നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. 'ജനഗണമന' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. പൃഥ്വിരാജിനൊപ്പം സുരാജ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantineൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantineൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...
എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്‌

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം...

Posted by Suraj Venjaramoodu on Tuesday, 20 October 2020