mark-bryan

ഹൈ ഹീൽ ചെരുപ്പ്, മിനി സ്കേർട്ട്.... ഇതൊക്കെ സ്ത്രീകൾക്ക് മാത്രമുള്ളതല്ല. പുരഷുൻമാർക്കുമാകാമെന്ന് തെളിയിക്കുകയാണ് 61കാരനായ മാർക്ക് ബ്രയാൻ. അമേരിക്കക്കാരനായ റോബോട്ടിക് എൻജിനിയർ ആയ മാർക്ക് ബ്രയാൻ ജർമനിയിലാണിപ്പോൾ താമസിക്കുന്നത്. ദിവസവും ബ്രയാൻ ഓഫീസിൽ പോകുന്നത് സ്ത്രീകളെ പോലെ ഹൈ ഹീലുകളും സ്കേർട്ടും ധരിച്ചാണ്. ' വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ലെന്ന് തെളിയിക്കാനാണ് ' താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ബ്രയാൻ പറയുന്നു.

mark-bryan

ഇൻസ്റ്റഗ്രാമിൽ ബ്രയാന് നിരവധി ഫോളോവേഴ്സാണുള്ളത്. മിനി സ്കേർട്ട് മുതൽ പെൻസിൽ സ്കേർട്ട് വരെയുണ്ട് ബ്രയാന്റെ വാർഡ്രോബ് കളക്ഷനിൽ. ഹൈ ഹീൽ ഷൂവാകട്ടെ പല വർണങ്ങളിലും. ഡ്രസിനേക്കാളും സ്കേർട്ട് ആണ് ബ്രയാനിഷ്ടം. അരയ്ക്ക് മുകളിലേക്ക് ഷർട്ടും ടൈയും ധരിക്കുമ്പോൾ പുരുഷൻമാരുടെ ലുക്ക് ആണ്. എന്നാൽ അരയ്ക്ക് താഴേക്ക് സ്കേർട്ടും ഹൈ ഹീൽ ചെരുപ്പും കണ്ടാൽ സ്ത്രീകളെ പോലെ തോന്നും. അങ്ങനെ ' ജെൻഡർ മിക്സ്ഡ് ' ലുക്കാണ് തനിക്ക് ഇഷ്ടമെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു.

mark-bryan

കോളേജ് പഠനക്കാലത്ത് ഒരു പരിപാടിക്കിടെ പഴയ ഗേൾ ഫ്രണ്ട് തന്നോടൊപ്പം ഹൈ ഹീലിട്ട് ഡാൻസ് ചെയ്യാൻ ബ്രയാനോട് പറയുകയുണ്ടായി. അന്ന് മുതലാണ് ബ്രയാന് ഹൈ ഹീൽ ചെരുപ്പുകളോട് കമ്പം തുടങ്ങിയത്. ആളുകൾ കാണുമ്പോൾ എന്ത് തോന്നും എന്നൊരു ചിന്ത ബ്രയാനെ അലട്ടുന്നതേയില്ല. കഴിഞ്ഞ 11 വർഷമായി ബ്രയാന് പിന്തുണയുമായി ഭാര്യ ഒപ്പമുണ്ട്. ഭാര്യ തന്നെയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ബ്രയാനെ സഹായിക്കുന്നത്. ബ്രയാന്റെ മൂന്ന് മക്കൾക്കും അച്ഛന്റെ വേഷവിധാനത്തിൽ യാതൊരു പരാതിയുമില്ല. ഹൈ ഹീൽ ചെരുപ്പിടാതെ തന്നെ ആറടിയിലേറെ ഉയരം ബ്രയാനുണ്ട്.