
ചെന്നൈ: തമിഴ്നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. ഋത്വിക് എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് ഭീഷണി വന്നത്.
മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്‌പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയിൽ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററിൽ നിന്നും ഭീഷണിയുയർന്നത്. ശ്രീലങ്കയിലെ തമിഴർ അനുഭവിക്കുന്ന ദുഷ്‌കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാൻ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്.
നേരത്തെ, ക്രിക്കറ്റ് താരം ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുയർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗായിക ചിൻമയി അക്കൗണ്ടിനെക്കുറിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്തു.