
അശ്വതി: കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കേസുകളിൽ വിജയിക്കും.
ഭരണി: ധനാഗമനത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. 
കാർത്തിക: ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. പഠനത്തിൽ ശ്രദ്ധിക്കണം.
രോഹിണി: ജീവിത പുരോഗതിയുടെ സമയം. അപകീർത്തി വരാതെ ശ്രദ്ധിക്കുക.
മകയിരം: ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
തിരുവാതിര: കരാർ തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് നല്ലസമയം. 
പുണർതം: വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. മക്കളുടെ കാര്യത്തിൽ ധനചെലവ് വർദ്ധിക്കും.
പൂയം: തൊഴിലഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും.
ആയില്യം: ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. നൃത്തസംഗീത ക്ളാസുകൾ നടത്തുന്നവർക്ക് വരുമാനം വന്നുചേരും. 
മകം: സ്വന്തമായി കരാർ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
പൂരം: തൊഴിൽ അന്വേഷിക്കുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. ബന്ധുക്കളുമായി സഹകരിക്കും.
ഉത്രം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും.  ബന്ധുക്കളുമായി സഹകരണം കുറയും. 
അത്തം:കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക്  മികച്ച ലാഭം. സുഹൃത്തുക്കളാൽ മാനസിക സന്തോഷം.
ചിത്തിര: സഹോദരങ്ങൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യും.
ചോതി: പല മേഖലകളിലും വിജയം കൈവരിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
വിശാഖം: സ്വർണം, വെള്ളി മുതലായ ലോഹങ്ങളാൽ ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.ആരോഗ്യം ശ്രദ്ധിക്കണം.
അനിഴം: പല മേഖലകളിലും വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയപ്രാപ്തിയുണ്ടാകും.
തൃക്കേട്ട: വിവാഹകാര്യത്തിൽ തടസം നേരിടും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും.  
മൂലം: സഹോദരസ്നേഹം കുറയും. പിതാവിനാൽ മാനസികവിഷമതകളനുഭവപ്പെടും.
പൂരാടം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും പ്രതീക്ഷിക്കാം.സാമ്പത്തികം അനുകൂലമല്ല.
ഉത്രാടം: വ്യാപാര വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം . ഭാര്യയ്ക്കും സന്താനങ്ങൾക്കും പലവിധ കാര്യലബ്ധിയുടെ സമയമാണ്.
തിരുവോണം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അഭിവൃദ്ധിയുണ്ടാകും. 
അവിട്ടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. ഉദ്യോഗാർത്ഥികൾക്ക് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. 
ചതയം: സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത.
പുരൂരുട്ടാതി: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയം. 
ഉതൃട്ടാതി: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. 
രേവതി: സന്താനങ്ങളാൽ മാനസിക സന്തോഷത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധ കുറയും.