
നോര്‍ത്ത് അമേരിക്കന്‍ കമ്പനിയായ ഷെല്‍ബി സൂപ്പര്‍കാര്‍സ് നമുക്ക് സുപരിചിതമാണ്. 2007 സെപ്റ്റംബര്‍ 13 -ന് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറായ ബുഗാട്ടി വെയ്റോണിനെ അട്ടിമറിച്ച കാറാണ് എസ്.എസ്.സി അള്‍ട്ടിമേറ്റ് എയ്റോ. ഇപ്പോള്‍ എസ്.എസ്.സി ട്യുവടാര ഹൈപ്പര്‍കാറുമായി റെക്കോര്‍ഡ് 316 മൈല്‍ (508.73 കിലോമീറ്റര്‍) വേഗത കൈവരിച്ച് ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന നേട്ടം നിര്‍മ്മാതാക്കള്‍ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്.
ജര്‍മ്മനിയിലെ പ്രശസ്തമായ എഹ്റ-ലെസ്സിയനില്‍ ഒരു ദിശയില്‍ 490.48 കിലോമീറ്റര്‍ വേഗതയില്‍ റെക്കോര്‍ഡ് നേടിയ ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട്ട് 300 പ്ലസില്‍ നിന്ന് വ്യത്യസ്തമായി, എസ്.എസ്.സി ട്യുവടാര സ്റ്റേറ്റ് റൂട്ട് 160, ലാസ് വെഗാസിന് പുറത്ത് ഇരു ദിശകളിലൂടെയും കടന്നുപോയി എന്നതാണ് ഈ നേട്ടത്തിൽ പ്രധാനം. ബ്രിട്ടീഷ് റേസിംഗ് ഡ്രൈവര്‍ ഒലിവര്‍ വെബ് പൈലറ്റ് ചെയ്ത എസ്.എസ്.സി ട്യുവടാര ആദ്യ ഓട്ടത്തില്‍ ശരാശരി 301.07 മൈല്‍ (484.53 കിലോമീറ്റര്‍) ആണ് രേഖപ്പെടുത്തിയത്, എന്നാല്‍ എതിര്‍ദിശയില്‍ കാര്‍ 331.15 മൈല്‍ (532.93 കിലോമീറ്റര്‍) വേഗത കൈവരിച്ചു.

ഇത് ശരാശരി 316.11 മൈല്‍ (508.74 കിലോമീറ്റര്‍) ആയി വിവര്‍ത്തനം ചെയ്യുന്നു,വാഹനത്തില്‍ ഇതിലും ഉയര്‍ന്ന വേഗത നേടാന്‍ കരുത്തുണ്ടെന്ന് ഒലിവര്‍ വെബ് അവകാശപ്പെട്ടു. ഏഴ് സ്പീഡ് AMT ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ E85 ഇന്ധനത്തോടുകൂടിയ 1750 bhp കരുത്ത് പുറപ്പെടുവിക്കുന്ന 5.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 എഞ്ചിനാണ് ഈ വേഗത നേടാന്‍ സഹായിച്ചത്. കാര്‍ബണ്‍-ഫൈബര്‍ ബോഡി വര്‍ക്ക് വാഹനത്തിന്റെ ഭാരം 1,247 കിലോഗ്രാമായിട്ടും ഡ്രാഗ് കോയെഫിഷ്യന്റ് 0.279 -മായിട്ടും കുറച്ച് സഹായിക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറിനായുള്ള ഏറ്റവും പുതിയ മാര്‍ക്കര്‍ എസ്.എസ്.സി കൈവരിച്ചതോടെ, വരാനിരിക്കുന്ന ഹെന്നസ്സി F5, കൊയെനിഗ്സെഗ് ജെസ്‌കോ അബ്‌സലട്ട് എന്നിവ ഇത് മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം.
