jose-butler

കഴിഞ്ഞ രാത്രി ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസടിച്ച് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ച ഇംഗ്ളീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർക്ക് കളിക്ക് ശേഷം വിലപ്പെട്ടൊരു സമ്മാനം കിട്ടി,ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജഴ്സി. തന്റെ 200-ാം ഐ.പി.എൽ മത്സരത്തിനിറങ്ങിയ ധോണി ആ ജഴ്സി സമ്മാനിച്ച ശേഷം ബട്ട്‌ലറുടെ ബാറ്റിംഗിനെ ഏറെ പ്രശംസിക്കുകയും ചെയ്തു.