hero-pleasure-platinum

പ്രമുഖ സ്‌കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഗീയർരഹിത സ്‌കൂട്ടറായ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ചു. 60,950 രൂപയാണ് ഡൽഹി ഷോറൂമിലെ വില. 'പ്ലഷർ പ്ലസി'നെ അപേക്ഷിച്ച് 2,000 രൂപയുടെ വർദ്ധനവാണ് പ്ലാറ്റിനം എഡിഷന് നൽകിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിലാണ് 'പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷ'നെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ പിൻസീറ്റ് യാത്രക്കാർക്കായി ബാക്ക് റസ്റ്റും നൽകിയിട്ടുണ്ട്. രൂപത്തിൽ മാറ്റം വരുത്തിയതല്ലാതെ, സാങ്കേതിക മാറ്റങ്ങളൊന്നും പുതിയ എഡിഷനിൽ കമ്പനി നൽകിയിട്ടില്ല.