covid

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 324 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ച്ത്. 13 ആരോഗ്യപ്രവർത്തകർക്കാണ് രോഗംബാധിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 360 പേരുടെ പരീശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് അഞ്ച് മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50) എന്നിവരാണ് മരണപ്പെട്ടത്.

അതേസമയം കേരളത്തിൽ ഇന്ന് 6591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 7375 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.