
കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം. ഷാജി ഉൾപ്പെടെ 30 പേർക്ക് നോട്ടിസ് നൽകി.ലീഗ് നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.ഹയർ സെക്കൻഡറി അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരൻ.