
ബീജിംഗ്: ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ നാലു മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ ലുവാൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. വർഷത്തിൽ 1.2 ദശലക്ഷം കൽക്കരി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഖനിയാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.