
ഡബ്ളിൻ: കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നത് ദോഷകരമാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ദിവസവും കുപ്പിപ്പാൽ ഉപയോഗിക്കുന്ന കുഞ്ഞിന്റെ ഉള്ളിലേക്ക് പ്രതിദിനം 1.6 മില്യൺ മൈക്രോ പ്ളാസ്റ്റിക് കണികകൾ ഉള്ളിൽ പോകുന്നുവെന്നാണ് പഠന റിപ്പോർട്ട്. അയർലന്റ് ആസ്ഥാനമായുള്ള നേച്ചർ ഫുഡ് ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആദ്യ 12 മാസം കുപ്പിപ്പാൽ ഉപയോഗിക്കുന്ന കുട്ടികളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് പുറത്തുവന്നത്. കണ്ടെയ്നറുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിപ്രൊപ്പലെയ്ൻ മെറ്റീരിയൽ തന്നെയാണ് കുഞ്ഞുങ്ങളുടെ കുപ്പിയും ഉണ്ടാക്കുന്നത്. ഇത് ശരീരത്തിന് ദോഷകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ നൽകണമെങ്കിൽ സ്റ്റീൽ കുപ്പിയോ ഗ്ളാസ് കുപ്പിയോ ഉപയോഗിക്കുന്നതാകും ഉചിതമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടലിലെ പ്ളാസ്റ്റിക് മാലിന്യ വർദ്ധനയെക്കുറിച്ച് പഠനം നടത്തിയതും ഇവരായിരുന്നു.