
പാരീസ്: മതനിന്ദ ആരോപിച്ച് ഇസ്ളാമിക് ഭീകരൻ കഴുത്തറുത്ത് കൊന്ന ചരിത്ര അദ്ധ്യാപകൻ സാമുവൻ പാറ്റിക്ക് (47) രാജ്യത്തെ പരമോന്നത ബഹുമതി നൽകി ആദരിക്കുമെന്ന് ഫ്രാൻസ് വിദ്യാഭ്യാസ മന്ത്രി ജീൻ മൈക്കൻ ബ്ളാൻക്വേർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറ്റി കൊല്ലപ്പെട്ടത്. മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ 18കാരനാണ് ആ ക്രൂര കൃത്യം ചെയ്തത്. ഇയാളെ പൊലീസ് വെടിവച്ചുകൊന്നു.
പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂണുകൾ കുട്ടികളെ കാണിച്ചത് മതനിന്ദയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.