കൊൽക്കത്ത : അടുത്തവർഷം നടക്കുന്ന ഇംഗ്ളണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഒരു ടെസ്റ്റ് മത്സരം ഡേ ആൻഡ് നൈറ്റായി നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയമാകും പിങ്ക് ബാൾ ടെസ്റ്റിന് വേദിയാവുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ നവംബറിലാണ് അഫ്ഗാനിസ്ഥാനുമായി ഇന്ത്യൻ മണ്ണിലെ ആദ്യ പിങ്ക് ബാൾ ടെസ്റ്റ് നടന്നത്.