
തിരുവനന്തപുരം: വസ്തു ഇടപാടിൽ നിയമവിരുദ്ധമായി ഇടപെട്ട തൃക്കാക്കര എം.എൽ.എ പി.ടി. തോമസ് സാമാജികരുടെ പെരുമാറ്റച്ചട്ടവും ആദായനികുതി നിയമവും ലംഘിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോന്നി എം.എൽ.എ കെ.യു.ജനീഷ്‌കുമാർ സ്പീക്കർക്ക് പരാതി നൽകി.കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അനുബന്ധം II നിഷ്കർഷിച്ച പ്രകാരം അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും പി.ടി.തോമസ് ലംഘിച്ചുവെന്നാണ് പരാതിയിലുള്ളത്. ഇക്കാര്യത്തിൽ തോമസിൽ നിന്ന് വിശദീകരണം തേടിയിട്ടായിരിക്കും സ്പീക്കറുടെ ഒാഫീസ് തുടർനടപടികളെടുക്കുക.