
ഡബ്ലിൻ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് അടച്ചിടലെന്ന് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പ്രഖ്യാപനം നടത്തി. സ്കൂളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
'രാജ്യത്തെ എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുന്നു.' ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി നിലവിൽ വരും.