
ന്യൂഡല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടിയുടെ കൊലപാതകവും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളിലും രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ തിടുക്കപ്പെട്ട സംസ്‌കരിച്ച പൊലീസ് നടപടിക്കെതിരെയും അതിന് അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേസ് കൈകാര്യം ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ പോലീസ് വളരെ സംശയാസ്പദമായും നീചമായും പെരുമാറി എന്നതില്‍ സംശയമില്ല. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റിന്റെ (എന്‍.എ.പി.എം) പ്രതിനിധികളും മുതിര്‍ന്ന പ്രവര്‍ത്തകരും അഭിഭാഷകരും, മേധാ പട്കര്‍, മണി മാള, സന്ദീപ് പാണ്ഡെ എന്നിവർ അടങ്ങിയ സംഘവും ഒക്ടോബര്‍ 9ന് പെൺകുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കുകയും സംഭവത്തെക്കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം കുടുംബം ആദ്യം പെൺകുട്ടിയെ ചന്ദ്പയിലെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ പെണ്‍കുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ സംസാരിക്കുന്നുണ്ടായിരുന്നു.
അവിടെ നിന്ന് അവളെ അടുത്തുള്ള ബല്‍ഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടമാരെ കാര്യങ്ങൾ അറിയ്ക്കുകയോ, പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഐപിസി സെക്ഷന്‍ 375 പ്രകാരം കൂടുതല്‍ അന്വേഷണത്തിനും നടപടിക്കും പ്രാഥമിക അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
പെണ്‍കുട്ടിയുടെ വൈദ്യ-നിയമപരീക്ഷണം നടത്തിയ ജെ.എല്‍.എന്‍.എം.സി.എച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തുടക്കം മുതലേ കുടുംബത്തിന് തോന്നി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ ഹത്രാസിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്ക് വിളിപ്പിച്ച സംഭവത്തെക്കുറിച്ചും അന്വേഷണത്തിലും ചികിത്സയിലും അവരെല്ലാം സംതൃപ്തരാണെന്ന് പറയണമെന്നും നിർദേശിച്ചു. സത്യം അടിച്ചമര്‍ത്താനും കേസ് അവസാനിപ്പിക്കാനും ഭരണകൂടം അന്നേ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
സെപ്തംബര്‍ 29-30 രാത്രിയില്‍, യു.പി പോലീസ് മാദ്ധ്യമപ്രവര്‍ത്തകരുമായും കുടുംബാംഗങ്ങളുമായും തര്‍ക്കിക്കുകയും പെൺകുട്ടിയുടെ ശവസംസ്‌കാരം നടത്തുകയും ചെയ്ത വീഡിയോകള്‍ വൈറലായതോടെ അലഹബാദ് ഹൈക്കോടതി ബോധവല്‍ക്കരണം നടത്തിയിരുന്നു. അന്തിമ ചടങ്ങുകള്‍ നടത്തണമെന്ന അവരുടെ ആവശ്യത്തോട് ശരിയായ അല്ലെങ്കില്‍ മാനുഷികമായ പ്രതികരണം പൊലീസ് നിഷേധിച്ചു.