pic

ന്യൂയോർക്ക്: വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് നടത്തിയ ഒരു വിർച്വൽ മീറ്റിംഗിനിടെ ബ്രേക്ക് കിട്ടിയപ്പോയാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ജെഫ്രി ടോബിന് സ്വയംഭോഗം ചെയ്യാൻ തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. ക്യാമറ ഓഫാണെന്ന് കരുതി ജെഫ്രി കാര്യത്തിലേക്ക് കടന്നു. എന്നാൽ ടോബിന്റെ ഈ പ്രവർത്തികൾ സൂം ക്യാമറ കണ്ണിലൂടെ നിരവധി പേർ കാണുന്നുണ്ടായിരുന്നു. ഇതോടെ ന്യൂയോർക്കർ മാഗസീൻ ഇയാളെ ജോലിൽ നിന്നും പുറത്താക്കി.

സഹപ്രവർത്തകരുമായുള്ള സൂം കോളിനിടെ സ്വയംഭോഗം ചെയ്തതിനാണ് ഇയാൾക്കെതിരെ ന്യൂയോർക്കർ മാഗസിൻ നടപടിയെടുത്തത്. കഴിഞ്ഞാഴ്ചയാണ് സംഭവം നടക്കുന്നത്. ന്യൂയോർക്കറും ഡബ്ല്യു.എൻ‌.വൈ.‌സി റേഡിയോയും തമ്മിലുള്ള വീഡിയോ കോളിനിടെയാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ജെഫ്രി ടോബ് സ്വയംഭോഗം ചെയ്തത്. എന്നാൽ ക്യാമറ ഓൺ ആയിരുന്ന കാര്യം താൻ അറിഞ്ഞില്ലെന്നും വീഡിയോ മ്യൂട്ട് ചെയ്തെന്നാണ് കരുതിയതെന്നുമാണ് ടോബിൻ പറയുന്നത്.

“ഞാൻ ക്യാമറ ഓഫാണെന്നും ആരും എന്നെ കാണില്ലെന്നും കാരുതി. അതിനാലാണ് ഇത്തരമൊരു മണ്ടത്തരം ചെയ്തത്.
എന്റെ ഭാര്യയോടും കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു.” ടോബിൻ പറഞ്ഞു.

ന്യുയോർക്കറിലെ പല പ്രമുഖരും പങ്കെടുത്ത സൂം കോളിനിടെയായിരുന്നു ടോബിൻ സ്വയം ഭോഗം ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ടോബിനെ സസ്പെൻഡ് ചെയ്തതായി ന്യൂയോർക്കർ മാഗസിൻ അറിയിച്ചു.അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സി‌.എൻ‌.എന്റെ ചീഫ് ലീഗൽ അനലിസ്റ്റും എഴുത്തുകാരനും കൂടിയാണ് ജെഫ്രി ടോബിൻ.