voda

കൊച്ചി: ഫൈബർ ശൃംഖലയിലെ തകരാർ മൂലം വൊഡാഫോൺ-ഐഡിയയുടെ (വി) പ്രവർത്തനം തടസപ്പെട്ടത് കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ഇന്നലെ പ്രതിസന്ധിയിലാക്കി. കമ്പനിയുടെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ഫൈബർ ശൃംഖലയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് തകരാറുണ്ടായത്. കാളുകൾ ചെയ്യാനും സ്വീകരിക്കാനും ഇന്റർനെറ്റ് സേവനങ്ങൾക്കും തടസമുണ്ടായി.

നെറ്റ്‌വർക്ക് പ്രശ്‌നം താത്കാലികമാണെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും കമ്പനി രാത്രി വൈകിയും വ്യക്തമാക്കി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സേവനം തടസപ്പെട്ടത്. കഴിഞ്ഞദിവസം കനത്തെ മഴയെത്തുടർന്ന് മുംബയ്, പൂനെ, ഗോവ എന്നിവിടങ്ങളിലും വീ നെറ്റ്‌വർക്ക് തടസപ്പെട്ടിരുന്നു.