
രണ്ടാമത്തും അച്ഛനായ സന്തോഷം പങ്ക് വച്ച് തമിഴ് നടൻ കാർത്തി. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്. 2013ലാണ് താരത്തിന് ആദ്യ കുട്ടി ജനിച്ചത്. രഞ്ജിനിയാണ് കാർത്തിയുടെ ഭാര്യ. ആശുപത്രി ജീവനക്കാർക്ക് കാർത്തി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കുട്ടിക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്നും കാർത്തി ട്വീറ്റിലൂടെ പറയുന്നുണ്ട്.
ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കാർത്തി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കാർത്തിയുടെ സഹോദരനും തമിഴ് സൂപ്പർസ്റ്റാറുമായ സൂര്യയും ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം 'സുല്‍ത്താനാ'ണ് .ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡ്രീം വാര്യര്‍ പിച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
We are blessed! Thank you yet again Dr. Nirmala Jayashankar and team 🙏🏽🙏🏽🙏🏽 https://t.co/gpzkWZQIYF— Suriya Sivakumar (@Suriya_offl) October 20, 2020