ipl

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 38ാം മത്സരത്തിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിടൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ഡൽഹിക്ക് വേണ്ടി കളിച്ച ശിഖാർ ധവാൻ 61 പന്തിൽ 106 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഡൽഹി ടീം ക്യാപ്ടൻ ശ്രേയസ് അയ്യർ 12 പന്തിൽ പതിനാറ് റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഡൽഹി ക്യാപിടൽസും കിംഗ്സ് പഞ്ചാവും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ സൂപ്പർ ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.