
കൂട്ടായി (കുട്ടന്‍) എന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ ഒരു യാത്രയാണ് 'ഒന്നരയിഞ്ച്' എന്ന ഷോർട്ട് ഫിലിം. തന്റെ ലൈംഗിക അവയവം ചെറുതാണെന്ന് ധരിച്ചുവച്ചിരിക്കുന്ന കുട്ടായിയെ അതിന്റെ പേരില്‍ സുഹൃത്തുക്കള്‍ സ്ഥിരമായി കളിയാക്കാറുണ്ട്.അവര്‍ അവനെ 'ഒന്നരയിഞ്ച്' (1.5 ഇഞ്ച്) എന്ന് ഇരട്ടപ്പേരിട്ടാണ് വിളിക്കാറ്.
അങ്ങനെ നിരാശനാകുന്ന കൂട്ടായിയുടെ പിന്നീടുളള ജീവിതാവസ്ഥകളാണ് ഷോർട്ട് ഫിലിമിൽ. പോണ്‍ വീഡിയോകള്‍ കണ്ട്, ലൈംഗികതയെക്കുറിച്ചും ലിംഗവലിപ്പത്തെ കുറിച്ചും ചെറുപ്പക്കാരുടെ ഇടയില്‍ വളര്‍ന്നുവന്നിരിക്കുന്ന തെറ്റിദ്ധാരണയ്ക്ക് നേരെയുള്ള അടിയാണ് ഈ ചിത്രം. അനുപ് ഭാസ്കറാണ് ഷോർട്ട് ഫിലിമിന്റെ സംവിധായകൻ. സംഗീതം സനൽ വാസുദേവ്.