
'എന്റെ മെഴുകുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ചതെങ്കിലും ജോജു ജോർജ്ജ് നായകനായി എത്തിയ 'ജോസഫ്' എന്ന ചിത്രത്തിലൂടെയാണ് മാധുരി ബ്രഗാൻസ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയായി മാറിയത്.
ശേഷം 'ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലെ സൂപ്പർസ്റ്റാറായ മോഹൻലാലിന്റേയും നായികയായി എത്തി. സോഷ്യൽ മീഡിയയിൽ ആക്ടീവായ മാധുരി അൽപ്പസ്വൽപ്പം ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് എന്നാണു താരത്തിന്റെ ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുക.
ഇപ്പോൾ തന്റെ 'ഫാറ്റ് ടു ഫിറ്റ്' യാത്ര വിവരാകുന്ന ഒരു ചെറു വീഡിയോ ആണ് മാധുരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് പ്രചോദയമാകുന്ന ഈ വീഡിയോയ്ക്ക് കീഴിലെ കമന്റ് ബോക്സിൽ മധുരിയെക്കുറിച്ചോർത്ത് തങ്ങൾക്ക് 'അഭിനയമാനമുണ്ട്' എന്നാണ് നടിയുടെ ആരാധകർ കുറിച്ചിരിക്കുന്നത്.