
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ ലോകത്തിലെത്തന്നെ മികച്ച ധാന്യങ്ങളിൽ ഒന്നാണ് ജോവർ അല്ലെങ്കിൽ മണിചോളം. മണിചോളത്തിൽ വിറ്റാമിൻ ബി 3 ഉള്ളതിനാൽ ദിവസവും നമ്മെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു. ധാരാളം നാരുകൾ ഉള്ളതിനാൽ ദഹനം സുഗമമാക്കുന്നു. ഹൃദയസംരക്ഷണത്തിനും മണിചോളം ഉത്തമം. ഇതിലെ ആന്റി- കാൻസർ പ്രോപ്പർട്ടികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട്. മണിചോളത്തിലെ മഗ്നീഷ്യം, കോപ്പർ, കാത്സ്യം എന്നിവ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാനും ഇരുമ്പ് രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രോട്ടീനുകളുടെ കലവറകൂടിയാണ് മണിചോളം. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഇവയ്ക്ക് സാധിക്കും. ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മണിചോളം ഉത്തമമാണ്.