
തിരുവനന്തപുരം : അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കൊവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.സംസ്ഥാന സർക്കാരിന്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത്തത്തോടെയുള്ള സംരംഭത്തിന് ഡോ. ശശി തരൂർ, അനിൽ ആൻ്റണി എന്നിവരുടെയും സിസ്കോയുടെയും സഹകരണമുണ്ട്.
അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സി.ഇ.ഒയുമായ മിനിയ ചാറ്റർജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്.
തിരുവനന്തപുരത്തെ പഞ്ചകർമ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലെ കോൺഫറൻസ് ഹാളിലാണ് കൊവിഡ് രോഗമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറ് കിടക്കകളുള്ള പ്രോജക്റ്റിൻ്റെ ആദ്യ ഘട്ടത്തിൽ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർക്ക് കൈമാറി.