
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം 'നീം ജി' ഇ-ഓട്ടോകൾ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. രാജ്യത്തെ ആദ്യ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. ഇലക്ട്രോണിക്ക് ഓട്ടോകളുടെ നിർമാണം തുടങ്ങിയ ശേഷം ആദ്യമായി കെ.എ.എല്ലിനെ സമീപിച്ച രാജ്യമാണ് നേപ്പാൾ.
ആദ്യ ഘട്ടത്തില്‍ 33 യൂണിറ്റാണ് നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് കെ.എ.എൽ പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് "നീം ജി" ഓട്ടോകളുടെ പ്രത്യേകത. കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജി ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്.
നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും നീം ജി കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും നീം ജിക്കായി വിതരണക്കാര്‍ തയ്യാറാവുകയാണ്.
കേരളത്തിൻ്റെ സ്വന്തം 'നീം ജി' ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള...
Posted by Pinarayi Vijayan on Tuesday, 20 October 2020