
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജവിഹാർ സ്വദേശി ദിലീപ് ഝാ (35) ആണ് കൊല്ലപ്പെട്ടത്.ഔട്ടർ ഡൽഹിയിലെ മുനക് കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് സഹോദരങ്ങളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കേസിൽ ദിലീപിന്റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണം.
'ദിലീപിനെ സഹോദരങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നും തന്നെയില്ല.'- പൊലീസ് പറഞ്ഞു. ദിലീപിന്റെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ഇയാളും സഹോദരങ്ങളും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായത്. ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.