
പാലക്കാട് :നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും, ഫയർ ഫോഴ്സും ചേർന്ന് തീയണയ്ക്കുകയായിരുന്നു. തുടർന്ന് ലോറിക്കുള്ളിൽ മൃതദേഹം കണ്ട ഉടൻ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കൊടുവായൂർ സ്വദേശിയുടേതാണ് ലോറി. പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.