
ഉത്സവസീസൺ ലക്ഷ്യം വച്ച് മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്ടിന്റെ ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 5.44ലക്ഷം രൂപയാണ് ഡൽഹി ഷോറൂം വില. എക്സ്റ്റീരിയറിൽ ബോഡി കിറ്റാണ് പ്രധാന ആകർഷണം. മുന്നിലേയും പിന്നിലേയും ബംമ്പറിന് താഴെയായും വശങ്ങളിലും ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്. ഇതിനുപുറമെ, ബ്ലാക്ക് ഗ്രില്ല്, ബോഡി സൈഡ് മോൾഡിങ്ങ്, ഡോർ വൈസർ, എയറോ ഡൈനാമിക് സ്‌പോയിലർ തുടങ്ങിയവാണ് പുറം മോടി കൂട്ടുന്നത്. കറുപ്പ് നിറമാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്.