മഹീന്ദ്രയുടെ പുതിയ തലമുറ ഥാറിന്റെ ബുക്കിംഗിന് ആവശ്യക്കാരേറിയതോടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവിൽ ബുക്കിംഗ് 15000 പിന്നിട്ടിരിക്കുകയാണ്.
മുൻതലമുറ മോഡലിനെക്കാൾ നിരവധി ഫീച്ചറുകൾ അധികമായി പുതിയ പതിപ്പിന് നൽകിയിട്ടുണ്ട്. 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.